ഡല്‍ഹിയില്‍ നിന്ന് ചെനൈ്നയിലേക്ക് പുറപ്പെട്ട എയര്‍ബസ് എ~321 (Airbus A321) വിമാനത്തിലാണ് യാത്രികരുടെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചത്. വിമാനത്തിന്റെ ക്യാബിനില്‍ പുകയും തീപ്പൊറിയും നിറഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ ജാഗ്രത പാലിച്ച പൈലറ്റുമാര്‍ വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
യാത്രാവേളകളില്‍ ലിഥിയം~അയണ്‍ ബാറ്ററികളും പവര്‍ ബാങ്കുകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Comments: